Latest NewsNewsIndia

ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹ്ബൂബ മുഫ്തിക്ക് ജമ്മുവിലെ ജനങ്ങൾ നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം;അനുരാഗ് ഠാക്കൂർ

ശ്രീനഗർ : ജമ്മു കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ് ഫലം ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹ്ബൂബ മുഫ്തിക്ക് ജനങ്ങൾ നൽകിയ മറുപടിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. പി.ഡി.പി.യേയും കോൺഗ്രസ്സിനേയും തള്ളി സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വോട്ട് ലഭിച്ചത് കേന്ദ്രഭരണത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ മെഹ്ബൂബ മുഫ്തി ത്രിവർണ്ണ പതാകയേയും ഇന്ത്യയുടെ അഖണ്ഡതയേയും വെല്ലുവിളിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ മറുപടി വോട്ടിംഗിലൂടെ ജനങ്ങൾ നൽകിയെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രിയായ അനുരാഗായിരുന്നു. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെ 75 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായി ചരിത്രം സൃഷ്ടിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button