Latest NewsKeralaNews

‘അങ്ങനെ ഒരു സംഘി കൂടി മരിച്ചു’ – സുഗതകുമാരി ടീച്ചറെ അപമാനിച്ച് സൈബർ സഖാക്കൾ, ഇത്രയും അധഃപതിക്കരുത്!

‘സവർണ കവിതകളെഴുതിയത് കൊണ്ട് ആ മരണത്തെ വിശുദ്ധയാക്കി ഓവറാക്കരുതെന്ന് സൈബർ സഖാക്കൾ

അന്തരിച്ച മലയാളത്തിലെ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറെ അപമാനിച്ച് സൈബർ സഖാക്കൾ. മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ എഴുത്തുകാരിയെ മരണശേഷവും വിടാതെ സഖാക്കൾ. ടീച്ചർ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ആയതിനാൽ മരണശേഷം വിശുദ്ധയാക്കേണ്ട എന്ന നിലപാടാണ് ഇത്തരക്കാർക്കുള്ളത്.

Also Read: കർഷക സമരം; തുടക്കം തന്നെ പാളി, മാർച്ചിൽ നിന്ന് പിൻവാങ്ങി കോൺഗ്രസ്

മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാല്‍ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചര്‍. എന്നാൽ, ടീച്ചർ സംഘിയാണെന്നും ഒരു സംഘി കൂടി മരണപ്പെട്ടെന്നുമാണ് സൈബർ സഖാക്കൾ കുറിക്കുന്നത്.

‘സവർണ കവിതകളെഴുതിയത് കൊണ്ട് ആ മരണത്തെ വിശുദ്ധയാക്കി ഓവറാക്കരുത്’, ഒരുപാട് വിഷവിത്തുകൾ പാകിയിട്ടാണ് തള്ള പോയത്, കേരളം കണ്ട ഏറ്റവും വലിയ വികസന വിരോധി‘ – ഇങ്ങനെ പോകുന്നു സുഗതകുമാരി ടീച്ചറെ അപമാനിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button