CricketLatest NewsNewsSports

‘ഭാര്യ ഗർഭിണിയായതിനാൽ കോഹ്​ലി ലീവിൽ, നടരാജൻ ഇതുവരെയും കുട്ടിയെ കണ്ടില്ല’ -വിവേചനമെന്ന്​ ഗാവസ്​കർ

ഐ.പി.എൽ പ്ളേ ഓഫ്​ നടക്കു​മ്പോളാണ്​ നടരാജന്​ പെൺകുഞ്ഞ്​ പിറന്നത്

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ ​വിവേചനമുണ്ടെന്ന​ ആരോപണവുമായി മുൻ താരം സുനിൽ ഗാവസ്കർ. നായകൻ വിരാട് കോഹ്​ലിയുടെയും നടരാജന്റെയും നിവലിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഗാവസ്​കർ സ്പോർട്​സ്റ്റാർ മാസികയിൽ എഴുതിയ ലേഖനം വിവാദങ്ങൾക്ക്​ വഴിതെളിച്ചിരിക്കുകയാണ്.

‘ഐ.പി.എൽ പ്ളേ ഓഫ്​ നടക്കു​മ്പോളാണ്​ നടരാജന്​ പെൺകുഞ്ഞ്​ പിറന്നത്​. അദ്ദേഹത്തെ യു.എ.ഇയിൽ നിന്നും നേരിട്ട്​ ആസ്​ട്രേലിയൻ പര്യടനത്തിലേക്ക്​ കൊണ്ടുപോയി. മികച്ച പ്രകടനത്തിന്​ ശേഷം അദ്ദേഹത്തോട്​ ടെസ്റ്റ്​ ടീമിലില്ലാതിരുന്നിട്ടും നെറ്റ്​ ബൗളറായി തുടരാൻ ആവശ്യപ്പെട്ടു​’​.

Also Read: സ്ഥാനാര്‍ഥി കരടുപട്ടിക തയ്യാർ; പാലക്കാട് ശശികല നയിക്കും

‘അതുകൊണ്ട്​ തന്നെ അദ്ദേഹത്തിന്​ ഇന്ത്യൻ ടീം നാട്ടിലേക്ക്​ മടങ്ങിയ ശേഷം മാത്രമേ മകളെ കാണാൻ കഴിയുകയുള്ളു. അതേ സമയം ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി ആദ്യ ടെസ്റ്റിന്​ ശേഷം കുഞ്ഞിനെ കാണാനായി മടങ്ങുകയാണ്. അതാണ് ഇന്ത്യൻ ക്രിക്കറ്റ്. വ്യത്യസ്ത താരങ്ങൾക്ക് വ്യത്യസ്ത നീതിയാണെന്നും’ ഗാവസ്കർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button