Latest NewsIndia

അസമിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾക്കെതിരെ പ്രക്ഷോഭങ്ങളുണ്ടാക്കുന്നത് ആരെന്നു വ്യക്തമാക്കി അമിത് ഷാ

അസം ജാതീയ പരിഷത്ത് എന്ന പാര്‍ട്ടി എല്ലാ വികസനത്തെയും എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തി: അസമില്‍ വീണ്ടും ബിജെപി അധികാരത്തിലെത്താതിരിക്കാൻ ഉള്ള കഠിന ശ്രമത്തിലാണ് ചിലരെന്നു അമിത് ഷാ. സംസ്ഥാനത്തെ ചിലര്‍ ഇപ്പോള്‍ നിറം മാറി പുതിയ രാഷ്ട്രീ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ വിഭജിച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിജയിക്കാന്‍ സഹായിക്കാനാണ് അവരുടെ ഗൂഢാലോചന. പക്ഷെ അവര്‍ക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

പുതിയതായി രൂപീകരിച്ച അസം സ്റ്റുഡന്റ്‌സ് യൂണിയനും അസം ജാത്യാത്ഭാദി യുവ ചത്ര പരിഷത്തും ചേര്‍ന്ന് രൂപീകരിച്ച അസം ജാതീയ പരിഷത്ത് എന്ന പാര്‍ട്ടി എല്ലാ വികസനത്തെയും എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു. അസമില്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന അസം ജാതീയ പരിഷത്തിനെതിരെ സംസ്ഥാനത്തെത്തിയ അമിത് ഷാ തന്നെ വിമര്‍ശനവുമായി രംഗതെത്തി.

read also: ഫ്രാങ്കോ കലണ്ടറിന് മറുപടിയായി അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍

തെരഞ്ഞെടുപ്പ് വരുന്ന സമയത്തു ചിലര്‍ അനാവശ്യമായി നിരന്തര പ്രക്ഷോഭങ്ങളുടെ വഴി സ്വീകരിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്തിനാണ് ഈ പ്രക്ഷോഭങ്ങള്‍ ചെയ്യുന്നത്. അവ വികസനത്തിലേക്കോ തൊഴില്‍ രൂപീകരണത്തിലേക്കോ അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിലേക്കോ നയിക്കുമോ?. അസമിലെ യുവത്വം രക്തസാക്ഷികളാവുന്നതിലേക്ക് മാത്രമേ നയിക്കൂവെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ സന്ദർശനം അസമിൽ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button