Latest NewsKeralaIndia

ഇങ്ങനെയായിരുന്നു അനിലിന്റെ അവസാന നിമിഷങ്ങള്‍, സുഹൃത്ത് പകർത്തിയ ചിത്രങ്ങള്‍..

ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ. അനില്‍ കുളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെടുത്ത ചിത്രങ്ങളാണ് ബാദുഷ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.ഷൂട്ടിംഗ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.  സംഘത്തിലെ ഒരാള്‍ കരയില്‍തന്നെ ഇരുന്നു. അനിലും മറ്റു രണ്ടുപേരുംകൂടി കുളിക്കാനിറങ്ങി.

read also: കാശ്മീര്‍ ജനതയ്ക്കും ഇനി ആരോഗ്യ പരിരക്ഷ; ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്

ഇതിനിടെ പൊലീസിന്റെ പട്രോളിംഗ് ജീപ്പെത്തി അഞ്ച് മണിക്കുമുമ്പ് കുളി അവസാനിപ്പിക്കണമെന്ന് പറയുന്നത്. അത് സമ്മതിച്ച്‌ അഞ്ച് മണിയായപ്പോള്‍ കുളി മതിയാക്കി മൂന്നുപേരും കരയ്ക്ക് കയറി. അപ്പോഴാണ് അനിലിന് ഒന്നൂടെ കുളിക്കണമെന്ന് ആഗ്രഹം തോന്നിയത്.

വെള്ളത്തിലിറങ്ങിയ അനില്‍ നിലതെറ്റി കയത്തിലേക്ക് വീഴുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.പോലീസുകാരും സമീപവാസികളും ചേര്‍ന്നാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

read also: അഞ്ച് മണിയായപ്പോള്‍ കുളി മതിയാക്കി കരയ്ക്ക് കയറി, വീണ്ടും ഒന്നുകൂടി കുളിക്കണമെന്ന് തോന്നി; മരണത്തിനു മുൻപ് നടന്നത്

കരയ്‌ക്കെത്തിക്കുമ്പോള്‍ തന്നെ അനില്‍ മരണമടഞ്ഞിരുന്നു. ഉടനെ അടുത്തുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button