KeralaLatest NewsNews

ഋഷിരാജ് സിംഗിനെതിരെ പരാതിയുമായി കസ്റ്റംസ്, സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും ആരോപണം

ജയിൽ ഡിജിപിയുടെ നടപടിക്കെതിരെ കസ്റ്റംസ് ഉടൻ കോടതിയെ സമീപിക്കും, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലുള്ള സ്വപ്ന സുരേഷിനെ ഉന്നതർ സന്ദർശിച്ചു എന്ന ആരോപണം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും ഉന്നയിച്ചിരുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ജയിൽ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റംസ്. കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പ് ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി കസ്റ്റംസ് കോഫേപോസ സമിതിയ്ക്കാണ് പരാതി നൽകിയത്. സ്വർണ്ണക്കടത്ത് പ്രതിസ്വപ്ന സുരേഷിനെ കാണാൻ വരുന്ന സന്ദർശകർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ പാടില്ല എന്ന ജയിൽ ഡിജിപി ഋഷിരാജ് സിംഗിൻ്റെ ഉത്തരവിനെതിരെയാണ് കസ്റ്റംസ് പരാതി നൽകിയിരിക്കുന്നത്.

Also related: തലസ്ഥാനത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

ജയിൽ ഡിജിപിയുടെ നടപടിക്കെതിരെ കസ്റ്റംസ് ഉടൻ കോടതിയെ സമീപിക്കും. പ്രതിക്കെതിരെ ചുമത്തിയ കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് പ്രിവൻഷൻ ഓഫ് സ്മഗ്ലിംഗ് ആക്ടിവിറ്റീസ് ആക്ട് 1974 (കോഫേപോസ) പ്രകാരമുള്ള കേസാണ് നിലവിൽ ഉള്ളത്. ഇത്തരത്തിലുള്ള കേസിൻ്റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ജയിലിൽ ഉറപ്പാക്കിയിരിക്കുന്നത്.

Also related : മഞ്ഞുരുകി..ഗവര്‍ണറുമായി കൊമ്പുകോർക്കാനില്ലെന്ന് പിണറായി സർക്കാർ

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലുള്ള സ്വപ്ന സുരേഷിനെ ഉന്നതർ സന്ദർശിച്ച് എന്ന ആരോപണം ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും ഉന്നയിച്ചിരുന്നു. കോഫേപോസോ സമിതിയെ സമീപിച്ചശേഷം ജയിൽ ഡിജിപിയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button