Latest NewsNewsCrime

സഹപ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം; തടയാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

ജയ്പൂർ: സഹപ്രവർത്തകയ്ക്ക് നേരെയുണ്ടായ പീഡനശ്രമം തടയാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലാണ് ക്രൂര സംഭവം നടന്നിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ അഭിഷേക് സോണിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാത്രി പതിനൊന്നരയോടെ സഹപ്രവർത്തകയ്‌ക്കൊപ്പം ആഹാരം കഴിക്കാൻ വേണ്ടി ദാബയിലെത്തിയതായിരുന്നു അഭിഷേക് സോണി. ഈ സമയം ഇവിടെയെത്തിയ മൂന്നു പേർ സഹപ്രവർത്തകയെ ശല്യം ചെയ്യുകയുണ്ടായി. പീഡനശ്രമം തടയാൻ ശ്രമിച്ച അഭിഷേകിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു ഉണ്ടായത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയുണ്ടായി. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. കൊലയാളികളെ ഉടൻ പിടികൂടുമെന്ന് മാൻ സരോവർ പൊലീസ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button