CinemaMollywoodLatest NewsNewsEntertainment

മലയാള ചലച്ചിത്രത്തിനായി ഇതാ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം…!

മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യാനായി പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്തിയിരിക്കുന്നു. ‘പ്രൈം റീല്‍സ്’ എന്ന് പേരിട്ട പ്ലാറ്റ്‌ഫോമിന്റെ ലോഗോ ക്രിസ്മസ് ദിനത്തില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. താരങ്ങള്‍ അടക്കമുള്ള 101 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലോഗോ ലോഞ്ച് നിർവഹിച്ചിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു റിലീസ് പ്ലാറ്റ്‌ഫോം എത്തുന്നത്.

എല്ലാ വെള്ളിയാഴ്ചകളിലും ഓരോ മലയാളം സിനിമകള്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതാണ്. പുതുവര്‍ഷത്തില്‍ ജനുവരി 1ന് ആദ്യ ചിത്രം റിലീസ് ചെയ്യും. പ്രൊഫ: പ്രകാശ് പോള്‍ സംവിധാനം ചെയ്ത ‘ഗാര്‍ഡിയന്‍’ ആണ് പ്രൈം റീല്‍സില്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സൈജു കുറുപ്പ്, മിയ ജോര്‍ജ്, സിജോയ് വര്‍ഗീസ്, നയന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്.

കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായ Aeon New Release Pvt Ltd എന്ന കമ്പനിയാണ് ഈ സംരഭത്തിന് പിന്നില്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് ഫോണ്‍, ഐ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രൈം റീല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതിലുടെ സിനിമകള്‍ ആസ്വദിക്കാം. www.primereels.com എന്ന വെബ്‌സൈറ്റിലൂടെയും സിനിമകള്‍ കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button