Latest NewsNewsIndia

ദുരിതങ്ങളെ കാറ്റിൽ പറത്തി പാൽക്കാരന്റെ മകൾ ഇനി ജഡ്ജി

ഒഴിഞ്ഞ കിടക്കുന്ന ഏഴു സീറ്റുകളിലൊന്നിൽ നിയമനത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം സൊനാലിന് ലഭിച്ചു.

ഉദയ്പൂർ: വിവേകത്തെ വകരങ്ങൾക്കു മുൻപിൽ അടിയറവ് വെയ്ക്കുന്ന സമൂഹത്തിന് മാതൃകയായി ക്ഷീരകർഷകന്റെ മകൾ. കാലിത്തൊഴുത്തിന്റെ ഓരത്തിരുന്ന് പഠിച്ച പാൽക്കാരന്റെ മകൾ ഇനി ജഡ്ജിയാകും. 26കാരിയായ സൊനാൽ ശർമയാണ് പിതാവിന് അഭിമാനാർഹമായ നേട്ടം സമ്മാനിച്ചത്. രാജസ്ഥാൻ ജുഡീഷ്യൽ സർവീസിലേക്ക് നടന്ന പരീക്ഷയില്‍ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചിരിക്കുകയാണ് സൊനാൽ. ബിഎ, എൽഎൽബി, എൽഎൽഎം പരീക്ഷകളും സ്വർണമെഡലോടെയാണ് സൊനാൽ പാസായത്. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റായുള്ള നിയമനം ഉടൻ സൊനാലിനെ തേടിയെത്തും.

ഖ്യാലി ലാൽ ശർമയുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് സൊനാൽ. ദിവസവും രാവിലെ നാലുമണിക്ക് ഉറക്കമെഴുന്നോറ്റ് സൊനാൽ പിതാവിനെ സഹായിക്കാനെത്തും. പാൽ കറക്കാനും തൊഴുത്ത് വൃത്തിയാക്കാനും ചാണകം വാരാനും പാൽ വിതരണത്തിനും എല്ലാം സൊനാലിന്റെ സഹായം പിതാവിനുണ്ട്. 2018ൽ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയുടെ ഫലം 2019 നവംബറിലാണ് പ്രസിദ്ധീകരിച്ചത്. അന്ന് വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു സൊനാൽ. എന്നാൽ മെയിൻ ലിസ്റ്റിൽ ഉള്ള ചില ഉദ്യോഗാർഥികൾ എത്താതായതോടെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവരോട് ജോലിയിൽ പ്രവേശിക്കാൻ ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുകയാണ് സർക്കാർ.

‘സൊനാലിന് നിയമനം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരു മാർക്കിന്റെ വ്യത്യാസത്തിന് വെയിറ്റിംഗ് ലിസ്റ്റിലാവുകയായിരുന്നു”- സൊനാലിന്റെ മാർഗനിർദേശി കൂടിയായ സത്യേന്ദ്ര സിങ് സങ്ക്ള പറയുന്നു. റാങ്ക് പട്ടികയിലുണ്ടായിരുന്ന ഏഴു പേർ നിയമനത്തിനെത്തിയില്ലെന്ന് മനസിലാക്കിയ സൊനാൽ രാജസ്ഥാൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കുകയായിരുന്നു. ഒഴിഞ്ഞ കിടക്കുന്ന ഏഴു സീറ്റുകളിലൊന്നിൽ നിയമനത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം സൊനാലിന് ലഭിച്ചു.

Read Also: യജ്ഞത്തിന് തുടക്കം.. സൗദി കിരീടാവകാശി കോവിഡ് വാക്സിന്‍ സ്വീകരിച്ചു; വീഡിയോ

എന്നാൽ കോച്ചിങ്ങിനൊന്നും പോകാതെയാണ് സൊനാലിന്റെ ഈ നേട്ടം. പുസ്തകങ്ങളൊന്നും കാശുകൊടുത്ത് വാങ്ങാൻ നിവർത്തിയില്ലാതെ വന്നപ്പോൾ സൈക്കിളിൽ കോളജിലെത്തി, അവിടത്തെ ലൈബ്രറിയിൽ സമയം ചെലവഴിച്ചാണ് സൊനാൽ പഠിച്ചത്. ”ഞങ്ങൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എന്റെ രക്ഷിതാക്കൾ കഠിനമായി ശ്രമിച്ചു. പഠനത്തിനായി നിരവധി വായ്പകളാണ് അച്ഛൻ എടുത്തത്. പക്ഷേ ഒരിക്കലും ഇതിന്റെ പേരിൽ പരാതി പറഞ്ഞിട്ടില്ല. ഇനി അവർക്കൊരു സന്തുഷ്ടമായ ജീവിത സാഹചര്യം ഒരുക്കണം”- സൊനാൽ പറയുന്നു. പശുത്തൊഴുത്തിന്റെ അരികിൽ ഒഴിഞ്ഞ എണ്ണ ടിന്നുകൾ അടുക്കിവെച്ചതാണ് സൊനാലിന്റെ സ്റ്റഡി ടേബിൾ. ”മികപ്പോഴും എന്റെ ചെരിപ്പുകൾ ചാണകത്താൽ നിറഞ്ഞിരിക്കും. സ്കൂളിലായിരുന്നപ്പോൾ ഞാൻ ഒരു ക്ഷീരകർഷകന്റെ മകളാണ് എന്ന് സഹപാഠികളോട് പറയാൻ മടിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രക്ഷിതാക്കളെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നു” – സൊനാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button