News

അധികാരത്തോട് ബിജെപിയ്ക്ക് ആര്‍ത്തിയില്ല, ക്ഷേമപദ്ധതികള്‍ രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷേമപദ്ധതികളുടെ ഗുണം ഓരോ പൗരന്‍മാര്‍ക്കും ലഭിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് അധികാരത്തോട് ആര്‍ത്തിയില്ല. ജമ്മു കശ്മീരില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി

Read Also : അടുത്ത ലക്ഷ്യം ആസ്സാം; അമിത്ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി

വികസനത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയത്. സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം തിളക്കമാര്‍ന്ന ഭാവിയെ സൂചിപ്പിക്കുന്നു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പമാണ് ഇവിടെ ജയിച്ചത്.

ചിലര്‍ ഡല്‍ഹിയിലിരുന്ന് ജമ്മു കശ്മീരില്‍ നടത്തിയ മാറ്റങ്ങളെ വിമര്‍ശിക്കുന്നു. ചിലര്‍ ഒന്ന് പറയുന്നു മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ മേഖലയുടെ വികസനത്തിന് തദ്ദേശ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. എന്നാല്‍ ചിലര്‍ ഇത് തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button