Latest NewsNewsIndia

യുവതിയുടെ മൃതശരീരം കിണറ്റില്‍ ; ബന്ധുക്കള്‍ കാമുകനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

ഗുജറാത്തിലെ അരാവലി ജില്ലയിലായിരുന്നു സംഭവം

അഹമ്മദാബാദ് : യുവതിയുടെ മൃതശരീരം കിണറ്റില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാമുകനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വെള്ളിയാഴ്ച്ച രാവിലെയാണ് മിനിഷ സോലാങ്കി എന്ന യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളാണ് മൃതശരീരം പുറത്തെടുത്തത്. ഗുജറാത്തിലെ അരാവലി ജില്ലയിലായിരുന്നു സംഭവം

രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും യുവതിയുടെ 20 വയസുള്ള കാമുകനെ പോലീസ് എത്തുന്നതു വരെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മിനിഷ സാവന്‍ സോലാങ്കിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, ബന്ധുക്കള്‍ മിനിഷയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ വ്യാഴാഴ്ച രാത്രിയാണ് മിനിഷയെ കാണാതായത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വീടിനടുത്തുള്ള കിണറ്റില്‍ മിനിഷയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ബന്ധുക്കള്‍ സാവനെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് കണ്ട സാവന്റെ അച്ഛന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. തുടര്‍ന്ന് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.

യുവാവിനെ രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടി വെയ്‌ക്കേണ്ടി വന്നു. വ്യാഴാഴ്ച രാത്രി 11മണിക്ക് മിനിഷ തന്റെ വീട്ടില്‍ എത്തിയെന്നും രാവിലെ 4മണിക്ക് തിരികെ വീട്ടില്‍ എത്തിച്ചെന്നും സാവന്‍ പറഞ്ഞുവെന്ന് അരാവലി എസ്.പി സഞ്ജയ് ഖാറട്ട് വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ തുടരന്വേഷണം നടക്കുകയാണ്. ഗ്രാമത്തില്‍ പോലീസ് പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button