Latest NewsNewsIndia

ന്യൂ ഇയർ ആഘോഷിക്കാൻ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇന്ന് രാവിലെ ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് രാഹുല്‍ മിലാനിലേയ്ക്ക് തിരിച്ചത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് പുതുവത്സരാഘോഷത്തിനായി രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയത്.

രാജ്യത്ത് കോണ്‍ഗ്രസ് വലിയ തകര്‍ച്ച നേരിടുമ്പോഴും രാഹുലും പ്രിയങ്കയും അവധി ആഘോഷത്തില്‍ മുഴുകുന്നതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button