News

2020 ല്‍ മാത്രം 5000ത്തിലധികം ഗാര്‍ഹിക പീഡന പരാതികള്‍, വില്ലനായത് കോവിഡും

ന്യൂഡല്‍ഹി: 2020 ല്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ രാജ്യത്തു വര്‍ധിച്ചു വരുന്നു. ഈ വര്‍ഷം മാത്രം 5000 പരാതികളാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് ദേശീയ വനിതാ കമ്മിഷന്‍ വ്യക്തമാക്കുന്നു.

read also : ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന് ആദ്യം അനുമതി

കൊവിഡ് മഹാമാരിമൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ ആയതോടെ സ്ത്രീകള്‍ വീടുകളില്‍ മാത്രമായി കുടുങ്ങിയതും പീഡിപ്പിക്കുന്ന ആളിന്റെയൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായ അവസ്ഥ ഉണ്ടായതുമാണ് ഗാര്‍ഹിക പീഡനം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വനിതാ കമ്മിഷന്റെ നിഗമനം.ലോക്ഡൗണ്‍ പ്രഖ്യപിച്ചതിന് ശേഷം ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡന പരാതികള്‍ കമ്മിഷന് ലഭിച്ചത്. 660 പരാതികളാണ് ജൂലൈ മാസം മാത്രം ലഭിച്ചത്.

സാധരണകാലത്തേക്കാള്‍ കൊവിഡ് കാലത്ത് ഗാര്‍ഹിക പീഡനമേറ്റ സ്ത്രീകള്‍ക്ക് പരാതി നല്‍കാനും, സഹായം അഭ്യാര്‍ഥിക്കാനുമുള്ള വഴികളും താരതമ്യേന കുറഞ്ഞു. വീടിനു പുറത്തെത്തി ഫോണ്‍ ചെയ്തു സഹായം അന്വേഷിക്കാന്‍ സാഹചര്യം ഇല്ലാതെയായി. ഇത് ഗാര്‍ഹിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ സൃഷടിച്ചതായും ദേശീയ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മ പറഞ്ഞു. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ കണ്ടെത്താനോ, അടുത്ത് ആളുകളുമായുള്ള സമ്പര്‍ക്കം കുറഞ്ഞതും പീഡനങ്ങള്‍ കൂടാന്‍ കാരണമായതായും രേഖ ശര്‍മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button