Latest NewsNewsKuwait

കുവൈറ്റിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബംഗ്ലാദേശിയെ പോലീസ് അറസ്റ്റില്‍ ചെയ്തിരിക്കുന്നു. കുവൈത്തിലെ സുറായിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക ദിനപപത്രത്തെ ഉദ്ധരിച്ച് ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കുവൈത്ത് സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തിയതാണ് ബംഗ്ലാദേശി. ഇതിനിടെ ഇയാള്‍ വീട്ടുജോലിക്കാരിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു ഉണ്ടായത്. എന്നാല്‍ വീട്ടുജോലിക്കാരി നിലവിളിച്ചതോടെ സ്‌പോണ്‍സര്‍ ഓടിയെത്തുകയുണ്ടായി. സ്‌പോണ്‍സറാണ് പൊലീസില്‍ വിവരം അറിയിക്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button