KeralaLatest NewsNews

അടുത്ത മുഖ്യമന്ത്രി ചെന്നിത്തല? പടയൊരുക്കവുമായി ഗ്യാങ്, ഉമ്മൻചാണ്ടി കളത്തിലിറങ്ങുമ്പോൾ സംഭവിക്കുന്നത്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയോട് കൂടി കോൺഗ്രസ് ചില പാഠങ്ങൾ പഠിച്ച് കഴിഞ്ഞു. ഇതോടെ, അടുത്ത മുഖ്യമന്ത്രിയെന്ന സ്വപ്നം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നഷ്ടമായിരിക്കുകയാണെന്ന് പരക്കേ സംസാരം. കേരളജനതയുടെ ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം നോക്കുകയാണെങ്കിൽ അടുത്ത അഞ്ച് വർഷം കോൺഗ്രസ് ആകും ഭരിക്കുക. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ അവിശ്വസനീയമായ മുന്നേറ്റം കോൺഗ്രസിനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ പ്രതിപക്ഷ നേതാവ് എന്ന കസേരയിൽ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക് പ്രൊമോഷൻ ലഭിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മോഹം. എന്നാൽ, ഇനി ഭരണം കിട്ടിയാൽ തന്നെ ചെന്നിത്തല ആയിരിക്കില്ല മുഖ്യമന്ത്രിയാവുക എന്നാണ് നേതൃത്വനിരയിലുള്ളവർ തന്നെ അടക്കം പറയുന്നത്.

Also Read: ‘ദളിത്, മുസ്‌ലിം പീഡനമാണ് വിഷയം’; പാർവതിയുടെ സിനിമ രാജ്യ വിരുദ്ധം, സിനിമ കണ്ട ബിജെപി നേതാവ് പറയുന്നു

ഇതിന്റെ മുന്നോടിയായി സംസ്ഥാനത്തെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നു. ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന് ആവശ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ഉമ്മൻ ചാണ്ടി വന്നു കഴിഞ്ഞാൽ പിന്നെ ചെന്നിത്തലയ്ക്ക് പ്രസക്തിയുണ്ടാകില്ല. അത് ചെന്നിത്തലയുടെ ഗ്യാങിന് നന്നായി അറിയാം. അതിനാൽ തന്നെയാണ് നേതൃത്വമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ഇക്കൂട്ടർ പറയുന്നത്.

പാർട്ടി അധ്യക്ഷനെ മാറ്റില്ലെന്ന് എ.ഐ.സി.സി. നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ടേക്കും. കെ മുരളീധരനും കെ സുധാകരനും നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നത് സംബന്ധിച്ചും കൂടിയാലോചനകൾ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button