Latest NewsNewsIndia

ഈ അഭിമാന നേട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയില്‍ സിംഹങ്ങളുടെയും കടുവകളുടെയും എണ്ണം വര്‍ധിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

രാജ്യത്ത് സംഭവിച്ച അഭിമാനകരമായ നേട്ടത്തെ കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് അഭിമാനിക്കാവുന്ന നേട്ടമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാത്രമല്ല, ഇന്ത്യയില്‍ സിംഹങ്ങളുടെയും കടുവകളുടെയും എണ്ണം വര്‍ധിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

” 2014ല്‍ 7,900 പുള്ളിപ്പുലികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ 2019 ആയപ്പോഴേക്കും ഇതിന്റെ എണ്ണം 12,852 ആയി ഉയര്‍ന്നു. ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലാണ് പുള്ളിപ്പുലികളെ കൂടുതലായി കണ്ടു വരുന്നത്. പുള്ളിപ്പുലിയെ പ്രകൃതിയില്‍ അലഞ്ഞു തിരിയുന്നത് കണ്ടിട്ടില്ലാത്തവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല അതിന്റെ സൗന്ദര്യം.” – പ്രധാനമന്ത്രി പറഞ്ഞു. 2014നും 2018നും ഇടയില്‍ ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button