News

സൗദിയുടെ അതിര്‍ത്തികള്‍ തുറക്കില്ല, യാത്രാനിരോധനം തുടരും

പുതിയ തീരുമാനം അറിയിച്ച് സൗദി ഭരണകൂടം

റിയാദ്: സൂപ്പര്‍ സ്‌പ്രെഡ് കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തികള്‍ തുറക്കില്ലെന്ന തീരുമാനവുമായി സൗദി ഭരണകൂടം. ഒരാഴ്ച കൂടി അതിര്‍ത്തികള്‍ അടച്ചിടാനാണ് സൗദി അറേബ്യ തീരുമാനിച്ചത്. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ തുറക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന് പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അതിര്‍ത്തി അടയ്ക്കാന്‍ സൗദി തീരുമാനിച്ചത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഒരാഴ്ച കൂടി നീട്ടി.

Read Also : നാല്‌ വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും പിഴയും

അതേസമയം, സൗദിക്കാരല്ലാത്തവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ അനുമതിയുണ്ടാകും. ഇന്ത്യയുടെ വന്ദേഭാരത് മിഷന്‍ വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നില്‍ക്കെയാണ് പെട്ടെന്ന് അതിര്‍ത്തി അടച്ച് ഉത്തരവ് വന്നത്. വിദേശത്ത് നിന്ന് സൗദിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ല. അതേസമയം, സൗദി വിട്ടു പോകാന്‍ അവസരമുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും സാഹചര്യം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button