Latest NewsIndia

മൊബൈൽ ടവറുകൾ തകർത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കർഷകർക്ക് സൗജന്യ വൈഫൈ നൽകി കെജ്രിവാൾ

സിംഘു അതിർത്തിയിലെ പ്രതിഷേധക്കാർക്കാണ് വൈഫൈ സൗജന്യമായി നൽകുകയെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

ന്യൂഡൽഹി: കാർഷിക ബില്ലിനെ മറയാക്കി ജനജീവിതം സ്തംഭിപ്പിച്ച് പ്രതിഷേധിക്കുന്നവർക്ക് പിന്തുണ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിഷേധക്കാർക്ക് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ കെജ്രിവാൾ സൗജന്യ വൈഫൈ സൗകര്യം വാഗ്ദാനം ചെയ്തു. സിംഘു അതിർത്തിയിലെ പ്രതിഷേധക്കാർക്കാണ് വൈഫൈ സൗജന്യമായി നൽകുകയെന്ന് ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം പ്രതിഷേധക്കാർ വ്യാപകമായി മൊബൈൽ ടവറുകൾ തകർത്താണ് നെറ്റ്‌വർക്ക് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ഏതാനും നാളുകളായി മൊബൈൽ ടവറുകൾക്ക് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തിവരികയാണ്. ഇതുവരെ 1411 ടവറുകളാണ് നശിപ്പിക്കപ്പെട്ടത്. വിവിധയിടങ്ങളിൽ ടവറുകൾ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും ഡൽഹി സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു.

read also; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം; അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞ് നാട്ടുകാര്‍

ഇതിനിടെയാണ് വൈഫൈ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി നൽകി കെജ്രിവാൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്യതലസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. ട്രാക്ടറുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടെ എത്തിച്ചാണ് പ്രതിഷേധക്കാർ ഗതാഗത തടസം സൃഷ്ടിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button