KeralaLatest NewsNews

‘വിട്ടുകൊടുക്കില്ല..’ നിലപാട് മാറ്റി തർക്കഭൂമിയിലെ പരാതിക്കാരി; കസ്റ്റഡിയിൽ എടുക്കും?

അച്ഛനെ അടക്കം ചെയ്ത മണ്ണിൽ തന്നെ തങ്ങൾക്ക് ജീവിക്കണമെന്ന് മകൻ രഞ്ജിത്ത് പറഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ പരാതിക്കാരിയ്ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തിൽ കരണക്കാരിയായ സ്ത്രീക്കെതിരെ കർശന നടപടി സ്വീകരിയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ തർക്കഭൂമിയിലെ പരാതിക്കാരി നിലപാട് മാറ്റി. തന്റെ വസ്തു രാജന്റെ മക്കൾക്ക് നൽകില്ലായെന്നാണ് പരാതിക്കാരി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും ഭൂമി മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.

ദമ്പതികൾ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്‍റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്‍റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു.

Read Also: ഇനി കേസില്‍ മുന്നോട്ട് പോകില്ല; തര്‍ക്കഭൂമിയില്‍ പരാതിക്കാരി

സംഭവത്തിൽ അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്പി ബി. അശോകിന്. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അതേസമയം, രണ്ടു മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഇവർക്ക് വീടും സ്ഥലവും നൽകും. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. അതേസമയം, അച്ഛനെ അടക്കം ചെയ്ത മണ്ണിൽ തന്നെ തങ്ങൾക്ക് ജീവിക്കണമെന്ന് മകൻ രഞ്ജിത്ത് പറഞ്ഞു.

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ തീകൊളുത്തിയ ദമ്പതികൾ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. വീടുവച്ച് നൽകുന്നതടക്കമുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.

shortlink

Post Your Comments


Back to top button