Latest NewsNewsIndia

ഐഎസ്ആ‍ർഒ ചെയ‍ർമാനായി കെ.ശിവൻ തുടരും, സർവ്വീസ് നീട്ടി കേന്ദ്രസർക്കാർ

ബെം​ഗളൂരു: ഐഎസ്ആ‍‍ർഒ ചെയ‍ർമാൻ കെ.ശിവൻ്റെ കാലാവധി കേന്ദ്രസ‍ർക്കാർ നീട്ടി കൊടുത്തു. ഒരു വർഷത്തേക്കാണ് ശിവൻ്റെ കാലാവധി കേന്ദ്രസ‍ർക്കാർ നീട്ടി നൽകിയത്. ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. ഇതേതുടർന്ന് 2022 ജനുവരി 14 വരെ കെ. ശിവൻ ഐ എസ് ആർ ഒ ചെയർമാൻ പദവിയിൽ തുടരും.

2018 ജനുവരി 10നാണ് ഐ എസ് ആർ ഒ ചെയർമാനായി കെ.ശിവനെ നിയമിക്കുന്നത്. എ.കെ കിരൺ കുമാറിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ചന്ദ്രയാൻ2 പോലുള്ള പല നിർണായക ദൗത്യങ്ങൾക്കും ഐ എസ് ആർ ഒ തുടക്കം കുറിച്ചത് കെ.ശിവൻ ചെയർമാനായിരിക്കുമ്പോഴാണ്.

കേന്ദ്ര നിയമനകാര്യ സമിതിയാണ് ശിവൻ്റെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചത്. ഇസ്രോ ചെയ‍ർമാന് കേന്ദ്രം സ‍ർവ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button