KeralaLatest NewsNews

ലൈഫിലെ 2,49,302 വീടുകൾ എവിടെ? ജീവൻ പോയപ്പോൾ വീടുമായി പിണറായി സർക്കാർ; 2 കുട്ടികളെ അനാഥരാക്കിയത് ആര്?

രാജനും അമ്ബിളിയും 'ലൈഫിലെ' രക്തസാക്ഷികള്‍; എവിടെ 2,49,302 വീടുകള്‍?

ഏറെ കൊട്ടിഘോഷിച്ചാണ് സർക്കാർ ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കിയത്. 2020 ഡിസംബര്‍ 9ലെ കണക്കനുസരിച്ച്‌ 2,49,320 വീടുകളാണ് പൂര്‍ത്തീകരിച്ചതെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ, താത്കാലിക ഭവനമുള്ളവര്‍, ഭൂമി-ഭവനരഹിതര്‍ എന്നിവരാണ് ലൈഫിലൂടെ വീടിനു അർഹരാവുക.

മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍ എന്നിവർക്ക് മുൻഗണന ഉണ്ട്. എന്നാൽ, സർക്കാർ പറഞ്ഞ ഈ ഗണത്തിൽ ഉൾപ്പെടുന്നവരാണ് നെയ്യാറ്റിൻകരയിൽ മരണപ്പെട്ട രാജനും ഭാര്യ അമ്പിളിയും. താത്കാലിക ഭവനമുള്ളവര്‍, ഭൂമി-ഭവനരഹിതര്‍ എന്ന പട്ടികയിൽ രാജനും കുടുംബവും ഉൾപ്പെടുമെന്നിരിക്കേ ഇവർ ലൈഫ് പദ്ധതി പ്രകാരം എന്തുകൊണ്ടും വീടിന് അർഹരാണ്.

Also Read: തെലുങ്ക് നടൻ വരുണ്‍ തേജിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ 37556 വീടുകള്‍ നിര്‍മിച്ചു. നൂറുദിന കര്‍മ പരിപാടിയില്‍ മാത്രം 3892 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമീണ മേഖലയ്ക്കുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം മാത്രം ജില്ലയില്‍ 2994 വീടുകളും നല്‍കിയെന്നാണ് സര്‍ക്കാര്‍ അവകാശ വാദം.

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുന്നതിനായി രാജൻ നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയിരുന്നു. പക്ഷേ, ലിസ്റ്റിൽ രാജനും കുടുംബവും ഉൾപ്പെട്ടിട്ടില്ല. സർക്കാർ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാവുകയാണ് രാജന്‍-അമ്ബിളി ദമ്പതികളുടെ ആത്മഹത്യയിലൂടെ. ഇരുവരുടെയും ജീവന്‍ നഷ്ടമായ ശേഷമാണ് അവര്‍ക്ക് വീട് വച്ചു നല്‍കാമെന്ന വാഗ്ദാനവുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button