Latest NewsKeralaNews

നടുറോഡിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ ഡിജെ മ്യൂസിക്

പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഡിജെ മ്യൂസിക്.  പത്തനംതിട്ട നഗരസഭ എൽഡിഎഫ് പിടിച്ചതിന്റെ വിജയാഹ്ലാദ ചടങ്ങാണ് ആൾക്കൂട്ടത്തിൽ നിറഞ്ഞത്. നഗരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസ് നോക്കി നിൽക്കെയാണ് നഗരത്തിൽ ഡിവൈഎഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം നടന്നത്

ഡിവൈഎഫ്ഐ പത്തനംതിട്ട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാത്രി ഏഴു മണിയോടെ സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നിന്നാരംഭിച്ച വിജയാഹ്ലാദ പ്രകടനം അബാൻ ജംക്‌ഷനിലൂടെ നഗരം ചുറ്റി സെൻട്രൽ ജംക്‌ഷനിലാണ് സമാപിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ജി.നായർ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അടക്കമുള്ള കൗൺസിലർമാർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button