COVID 19Latest NewsNewsIndia

സി.ബി.എസ്.ഇ പത്ത് ,​ പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മെയ്‌ 4 മുതല്‍ ജൂണ്‍ 10 വരെ തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. പരീക്ഷാഫലം ജൂലൈ 15നു മുന്‍പ് പ്രഖ്യാപിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മുതല്‍ നടത്തും.

Read Also : നടി അഹാന കൃഷ്ണ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങളുമുണ്ടാകും.

കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്‌ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവിധ വിഷയങ്ങളിലെ മാതൃക ചോദ്യപേപ്പറും സിബിഎസ്‌ഇ തയാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button