KeralaNattuvartha

കൊട്ടിയത്ത് വീട്ടമ്മയെ ആക്രമിച്ച് മോഷ്ടാവ് മാല കവർന്നു

ആക്രമണത്തിൽ ഷാനിഫയ്ക്ക് കഴുത്തിനും മുതുകിനും കൈക്കും പരിക്കേറ്റിട്ടുണ്ട്

കൊട്ടിയം : രാത്രിയിൽ വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു. മൈലാപ്പുര് കല്ലുകുഴി ബി.എഡ്.കോളേജിന് പുറകിൽ പുത്തൻവീട്ടിൽ ഹനീഫ കുഞ്ഞിന്റെ ഭാര്യ ഷാനിഫ(52)യുടെ മാലയാണ് നഷ്ടമായത്. മോഷ്ടാവിന്റെ ആക്രമണത്തിൽ ഷാനിഫയ്ക്ക് കഴുത്തിനും മുതുകിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അടുക്കളയിലെ മാലിന്യങ്ങൾ കളയുന്നതിനായി വീടിന് പുറകുവശത്തെ വാതിലിൽകൂടി പുറത്തേക്കിറങ്ങിയ ഷാനിഫയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടാവ് പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ കൊട്ടിയം പോലീസ്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button