KeralaLatest NewsNews

കെഎസ്‌ആര്‍ടിസിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഎംഎസ്; ഇടതു സംഘടനയ്ക്ക് തിരിച്ചടി

ആകെ പോള്‍ ചെയ്യുന്നതിന്റെ 15 ശതമാനം വോട്ട് നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക

തിരുവനന്തപുരം: ബിഎംഎസിന്റെ മുന്നേറ്റത്തിൽ അടിപതറി ഇടതു സംഘടന. കെഎസ്‌ആര്‍ടിസിയിൽ മുപ്പത്തിയാറു വർഷങ്ങൾക്ക് ശേഷം ചരിത്ര നേട്ടം സ്വന്തമാക്കി ബിഎംഎസ്. തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനാ ഫലത്തില്‍ ബിഎംഎസിന് അംഗീകാരം ലഭിച്ചു. ആകെ പോള്‍ ചെയ്യുന്നതിന്റെ 15 ശതമാനം വോട്ട് നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക.

read also:എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം; സ്പീക്കര്‍ക്കെതിരെ കെ സുരേന്ദ്രന്‍

ഇടതു സംഘടനയായ സിഐടിയുവിനും ഐഎന്‍ടിയുസിയ്‌ക്ക് കീഴിലുള‌ള ടിഡിഎഫിനും വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞു. മുന്‍പ് 8.31 ശതമാനം മാത്രം നേടിയിരുന്ന ബിഎംഎസിന് ഇത്തവണ 18 ശതമാനം വോട്ട് ലഭിച്ചു. സി.ഐ.ടി.യുവിന് അംഗീകാരം കിട്ടിയെങ്കിലും മ‌റ്റൊരു ഇടത് സംഘടനയായ സിപിഐയുടെ എഐടിയുസിക്ക് അംഗീകാരം ലഭിച്ചില്ല. 9.67 ശതമാനം മാത്രമാണ് വോട്ട്. റഫറണ്ടത്തില്‍ നാലാമതാണ് എഐടിയുസി.

എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണ‌ര്‍ ഓഫിസില്‍ വച്ചായിരുന്നു വോട്ടെണ്ണല്‍. ഏഴ് ട്രേഡ് യൂണിയനുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ആകെ നൂറ് ബൂത്തുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഏറ്റവുമധികം വോട്ടര്‍മാരുള‌ള തിരുവനന്തപുരത്ത് 23 ബൂത്തുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button