KeralaLatest NewsNews

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. കോൺസൽ ജനറലിന്‍റെയും അറ്റാഷേയുടെയും ഡ്രൈവർമാരെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ നേരത്തെ ഡ്രൈവർമാരെ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നതാണ്. കോൺസൽ ജനറലിന്‍റെയും അറ്റാഷെയുടെയും ഔദ്യോഗിക വാഹനങ്ങളിൽ ഡോളർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button