KeralaLatest NewsNews

മുൻപുള്ള വനിതാ മേയർമാർക്കില്ലാത്ത സൗകര്യങ്ങൾ ആര്യയ്ക്കായി ഒരുങ്ങി; മാറ്റങ്ങളും നിർദേശങ്ങളും ഇങ്ങനെ

സിപിഎം നൽകിയ സുപ്രധാന നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം മേയർ ആര്യയ്ക്ക് ഗണ്മാനെ ഏർപ്പാടാക്കി. ഇതാദ്യമായിട്ടാണ് ഒരു മേയർക്ക് ഗൺമാന്റെ സേവനം ഏർപ്പാട് ചെയ്യുന്നത്. ഈ ആഴ്ച തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. രാത്രി വളരെ വൈകി യാത്ര ചെയ്യേണ്ടതായുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് സൂചന.
അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവഹിക്കേണ്ടതും ഈ തീരുമാനത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു.

Also Read: വന്‍ ലഹരി വേട്ട ; പുതുവത്സര ആഘോഷങ്ങള്‍ക്കായി എത്തിച്ച മയക്കു മരുന്നും കഞ്ചാവും പിടിച്ചെടുത്തു

അതേസമയം, പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന കർശന നിർദേശമാണ് പാർട്ടി മേയർക്ക് നൽകിയിരിക്കുന്നത്. ചെറിയ ഫയലുകൾ ആണെങ്കിൽ പോലും അവ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പാർട്ടി ആര്യയ്ക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ജാഗ്രത വേണം. ഔദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവരെ അനാവശ്യമായി ഇടപെടാൻ അനുവദിക്കരുത്. പരിപാടികളിൽ ക്ഷണിക്കാനെത്തുന്നവരോട് കൃത്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടണം, തുടങ്ങിയ നിർദേശങ്ങളാണ് പാർട്ടി ആര്യയ്ക്ക് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button