Latest NewsNewsEntertainment

അമ്മ പ്രസിഡന്‍റായ നടൻ മോഹന്‍ലാല്‍ ആത്മാര്‍ത്ഥ കാണിച്ചില്ല; ഇതുപോലെ ഒരു അനീതി പ്രതീക്ഷിച്ചില്ലെന്ന് ലിബർട്ടി ബഷീ‍ർ‍

പത്ത് മാസത്തില്‍ കൂടുതലായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്.

പുതുവർഷത്തിൽ ആരാധകരെയും സിനിമാമേഖലയെയും ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ‘ദൃശ്യം 2’ ഒടിടി റിലീസ് പ്രഖ്യാപനം. സിനിമയുടെ ഒടിടി റിലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് അസ്സോസിയേഷൻ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍.

അമ്മ പ്രസിഡന്‍റായ നടൻ മോഹന്‍ലാല്‍ തമിഴ് നടൻ വിജയ് തീയേറ്ററുടമകളോടും സിനിമാ വ്യവസായത്തോടും തന്നെ കാണിച്ച ആത്മാര്‍ത്ഥ കാണിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദി ക്യു ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ബഷീർ ഇക്കാര്യം തുറന്നടിച്ചത്.ഫിയോക് പ്രസിഡന്‍റ് കൂടിയാണ് ദൃശ്യം 2 നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍. ഇവര്‍ ഇങ്ങനെയൊരു അനീതി ചെയ്യുമെന്ന് കരുതിയില്ല.

പത്ത് മാസത്തില്‍ കൂടുതലായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ദൃശ്യം 2 പ്രഖ്യാപിച്ചതും തുടങ്ങിയതും തീയേറ്ററുകള്‍ക്കായിട്ടായിരിക്കുമെന്ന് കരുതി. പക്ഷേ ഇവരില്‍ നിന്ന് ഇതുപോലെ ഒരു അനീതി പ്രതീക്ഷിച്ചില്ലെന്ന് ബഷീര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button