Latest NewsNewsIndia

മുകേഷ് അംബാനി കുറ്റക്കാരൻ; ഓഹരി ക്രമക്കേടിൽ കോടികൾ പിഴയിട്ട് സെബി

45 ദിവസത്തിനുള്ളിൽ അടയ്ക്കണം എന്നാണ് 95 പേജുള്ള സെബിയുടെ ഉത്തരവിൽ പറയുന്നത്

മുംബൈ: ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡ്(സെബി). 2007 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുകേഷ് അംബാനിയും മറ്റു രണ്ടു പേരും കുറ്റക്കാരാണ് കണ്ടെത്തി പിഴ ചുമത്തിയത്. 70 കോടി രൂപയാണ് കേസില്‍ കുറ്റക്കാർ പിഴ ഒടുക്കേണ്ടത്.

Also related: തനിക്ക് നേരെയുള്ള ആക്രമണത്തോട് അവഗണന ; ജെ.പി നദ്ദ അടുത്ത ആഴ്ച വീണ്ടും ബംഗാള്‍ സന്ദര്‍ശിക്കും

 

റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്. റിലയന്‍സ് പെട്രോളിയം 25 കോടിയും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടിയും നവി മുംബൈ എസ്ഇഇസഡ് 20 കോടിയും മുംബൈ എസ്ഇഇസഡ് 10 കോടിയും ചേർന്ന് മൊത്തം 70 കോടി രൂപ പിഴയായി അടയ്ക്കണം.

Also related: ഏകകണ്ഠമായി പ്രമേയം പാസാക്കി, പക്ഷേ അയച്ചില്ല

2007 ൽ റിലയൻസ് ഇൻഡസ്ട്രീസും കേസിൽ ബന്ധപ്പെട്ട മറ്റ് രണ്ട് സ്ഥാപനങ്ങളും  റിലയൻസ് പെട്രോളിയവുമായി ചേർന്ന് വ്യാപാരം നടത്തി അമിതലാഭം നേടി എന്നാണ് സെബിയുടെ ഉത്തരവിൽ പറയുന്നത്ത്. 45 ദിവസത്തിനുള്ളിൽ അടയ്ക്കണം എന്നാണ് 95 പേജുള്ള സെബിയുടെ ഉത്തരവിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button