KeralaLatest NewsNews

ബോബിയുടെ ഭൂമി വാഗ്ദാനം നന്ദിപൂർവ്വം നിരസിച്ച് രാജൻ്റെ മക്കൾ, സർക്കാർ പ്രഖ്യാപിച്ച പണം അക്കൗണ്ടിൽ എത്തിയതായി അറിയില്ല

ബോബി ചെമ്മണ്ണൂരിന് സഹായിക്കണം എന്നുണ്ടെങ്കിൽ നൽകുന്നുണ്ടെങ്കിൽ വീട് നിർമിക്കാൻ സഹായം നൽകിയാൽ മതി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തർക്കഭൂമി തങ്ങൾക്ക് നൽകേണ്ടത് സർക്കാരാണെന്നും ബോബി ചെമ്മണ്ണൂരിൻ്റെ നല്ല മനസ്സിന് നന്ദിയുണ്ടെന്നും രാജൻ-അമ്പിളി ദമ്പതിമാരുടെ മക്കൾ. സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയോ എന്നത് തങ്ങൾക്ക് അറിയില്ല. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച പണം കിട്ടിയതായും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also related: കേരളത്തിൽ നടക്കുന്നത് ഭീകര ഭരണകൂട ഫാസിസം,രാജ്യ തലസ്ഥാനം തിരുവനന്തപുരമല്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്

ഭൂമി തങ്ങൾക്ക് പതിച്ചുതരാമെന്നും വീട് വെച്ച് തരാമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജൻ അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലും രഞ്ജിത്തും പറഞ്ഞു. ബോബി ചെമ്മണ്ണൂരിന് സഹായിക്കണം എന്നുണ്ടെങ്കിൽ നൽകുന്നുണ്ടെങ്കിൽ വീട് നിർമിക്കാൻ സഹായം നൽകിയാൽ മതി. ഭൂമി തരേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

Also related: വസന്ത തന്നെ കബളിപ്പിക്കാന്‍ നോക്കിയതാണെങ്കില്‍ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാന്‍ താന്‍ മടിക്കില്ലെന്ന് ബോബി

“ബോബി ചെമ്മണ്ണൂർ ഭൂമി വിലയ്ക്ക് വാങ്ങിയെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദിയുണ്ട്. എന്നാൽ ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല. ഈ ഭൂമിയിൽ വസന്തയ്ക്ക് അവകാശമില്ല. ഈ ഭൂമി ഞങ്ങൾക്ക് നൽകേണ്ടത് സർക്കാരാണ്. വിവരാവകാശപ്രകാരമുള്ള രേഖയിൽ വസന്തയ്ക്ക് പട്ടയമില്ല. പിന്നെ എങ്ങനെയാണ് ഭൂമി അവർക്ക് വിൽക്കാനാവുന്നത്. ബോബി ചെമ്മണ്ണൂരിനെ അവർ തെറ്റിദ്ധരിപ്പിച്ചെന്ന് തോന്നുന്നു, ഒരുപക്ഷേ, അവരുടെ കൈവശം വ്യാജ രേഖയുണ്ടായിരിക്കാം.” രാഹുലും രഞ്ജിത്തും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button