KeralaLatest NewsNews

ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം

കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം ലഭിച്ചത്

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം. എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ബിജെപി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദ്ദേശം ലഭിച്ചത്.

കൊവിഡ് മുക്തനായ അധ്യക്ഷന്‍ ജെ പി നദ്ദയുമായും സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്ര നേതാക്കളുമായുള്ള സുരേന്ദ്രന്റെ കൂടിക്കാഴ്ച ഇന്നും തുടരും. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button