KeralaLatest NewsNews

ഭര്‍ത്താവ് മക്കളെ കൊലപ്പെടുത്തിയതറിയാതെ ആ അമ്മ വഴിക്കണ്ണുമായി കാത്തിരിക്കുന്നു

സഫീര്‍ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് നാട്ടുകാര്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല

കല്ലമ്പലം : രണ്ട് മക്കളെയും കൊന്ന് തള്ളി ജീവനൊടുക്കിയ അച്ഛന്റെ ക്രൂരതയുടെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെയും മോചിതരായിട്ടില്ല. അല്‍ത്താഫ്(11), അന്‍ഷാദ്(9) എന്നിവരാണ് പിതാവ് സഫീറിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെയെത്താമെന്നുള്ള ഉറപ്പിലാണ് സഫീര്‍ വെള്ളിയാഴ്ച വൈകിട്ട് വൈരമല എ.ആര്‍. മന്‍സിലില്‍ നിന്നും മക്കളെയും കൂട്ടിപ്പോയത്.

മക്കളെ കാണാത്തതിനെ തുടര്‍ന്ന് വഴിക്കണ്ണോടെ ഏറെ നേരം കാത്തു നിന്ന റജീനയോടും ഉമ്മ ബുഷ്റയോടും കുട്ടികള്‍ മരിച്ച വിവരം പറഞ്ഞിട്ടില്ല. തലേ ദിവസം ബാപ്പയുടെ കൈപിടിച്ച് യാത്ര പറഞ്ഞുപോയ മക്കള്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്നുള്ള സത്യം മനസിലായില്ലെങ്കിലും വഴിയിലേക്ക് കണ്ണുംനട്ട് റജീന വീടിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ്. പതിവില്ലാതെ വാഹനങ്ങള്‍ വരുന്നതിലും അയല്‍വാസികളുടെ സംസാരത്തിലും പന്തികേട് തോന്നിയ റജീനയോട് മക്കളെ കാണാനില്ലെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

സഫീര്‍ കുട്ടികളെയും കൊണ്ട് ബീച്ചിലും മറ്റും കറങ്ങുകയും അവര്‍ക്കിഷ്ടപ്പെട്ട ആഹാരങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ മക്കളാണ് ഇക്കാര്യം അമ്മാവനോട് പറഞ്ഞത്. സഫീര്‍ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് നാട്ടുകാര്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button