KeralaLatest NewsNews

കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നു

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. നിലവില്‍ പിജെ ജോസഫ് നയിക്കുന്ന ഗാന്ധി സ്റ്റഡീസ് സെന്റര്‍ വൈസ് ചെയര്‍മാനായ അപു ജോണ്‍ ജോസഫ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നത്. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ഈ സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിച്ചേക്കും എന്നാണ്. എന്നാല്‍ അതേസമയം പേരാമ്പ്രക്ക് പകരം തിരുവമ്പാടി ചോദിക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നതെന്നാണ് സൂചന ഉള്ളത്. നിലവില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി വിട്ടു കിട്ടിയാല്‍ അപുവിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം. കോഴിക്കോട് ജില്ലാ പ്രസിഡണ്ടിന്റെയും വനിതാ നേതാവിന്റെ പേരും സജീവമായി പരിഗണനയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button