Latest NewsKeralaNews

മകളുടെ നൂലുകെട്ടിന് പങ്കെടുക്കാനാവാതെ ഉണ്ണി യാത്രയായി

ചെങ്ങന്നൂര്‍: മകളുടെ നൂല്കെട്ട് ദിവസത്തിന്റെ തലേന്ന് പിതാവ് ബൈക്കപകടത്തില്‍ മരിച്ചു. ആലപ്പുഴ ചെറിയനാട് ചെറുവല്ലൂര്‍ മഠത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഉണ്ണി ജി. നായര്‍ (33) ആണ് ദാരുണമായി മരിച്ചിരിക്കുന്നത്. ഉണ്ണി സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ വെണ്‍മണി വരമ്ബൂര്‍ ജങ്ഷനു സമീപത്തുവെച്ച്‌ ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു ഉണ്ടായത്. തലക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം കൊല്ലക്കടവിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു ഉണ്ടായത്. മകള്‍ ജനിച്ച്‌ 28ാം ദിനമായ ഞായറാഴ്ച ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ഗള്‍ഫിലായിരുന്ന ഉണ്ണി രണ്ടു വര്‍ഷമായി നാട്ടിലാണുണ്ടായിരുന്നത്. ഭാര്യ: അശ്വതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button