Latest NewsNewsIndiaCrime

ബിജെപി നേതാവിനേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ കൊലപാതകമെന്ന് സംശയം

പിന്നിൽ ബിജെഡി എന്ന് ആരോപണം

ഒഡീഷയിൽ ബിജെപി നേതാവിനെയും സുഹൃത്തിനെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും അജ്ഞാത സംഘം ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി.

കട്ടക് ജില്ലയിലെ സലിപൂരിലാണ് സംഭവം. ബിജെപി നേതാവ് കുലമണി ബാരാലും, സുഹൃത്ത് ദിബ്യാ സിംഗ് ബാരാലുമാണ് കൊല്ലപ്പെട്ടത്. ടൗണിൽ നിന്നും വീട്ടിലേക്ക് ഇരു ചക്ര വാഹനത്തിൽ പോകുന്നതിനിടെയായിരുന്നു സംഭവം. കാറിലെത്തിയ ആക്രമി സംഘം ഇരുവരെയും ഇടിച്ച് വീഴ്ത്തിയ ശേഷം ഇറങ്ങി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Also Read: ‘എനിക്ക് വിശ്വാസമില്ല’; വാക്‌സിൻ പരീക്ഷണ വിവരങ്ങൾ പുറത്തുവിടണമെന്ന് യെച്ചൂരി

രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ ബി.ജെ.ഡിയാണെന്നും ബിജെപി ദേശീയ വക്താവും ഭുവനേശ്വറിൽ നിന്നുള്ള ലോക്സഭാ എംപിയുമായ അപരജിത സാരംഗി ആരോപിച്ചു. ‘ഒഡീഷയിലെ ബിജെഡിയുടെ ഗുണ്ടായിസത്തിന്റെ പ്രതിഫലനമാണിത്. ബിജെഡി ഘടകങ്ങൾ നമ്മുടെ ജനങ്ങളെ കൊന്നിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിക്ക് ജനങ്ങൾക്കിടയിൽ വളർന്നു വരുന്ന സ്വാധീനം പ്രശ്നമാണെന്ന് കണ്ടാണ് ഇയാളെ കൊലപ്പെടുത്തിയത്.’ – സാരംഗി ആരോപിച്ചു.

അതേസമയം, കൊലപാതകത്തെ അപലപിച്ച് ഒഡീഷ കോൺഗ്രസ് മേധാവി നിരഞ്ജൻ പട്നായിക് രംഗത്തെത്തി. കൊല്ലപ്പെട്ട കുലമണി ശക്തനായ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസ് 12 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒരാളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button