Latest NewsNewsCrime

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി കുത്തി കൊന്നു

ചെന്നൈ: കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപതു വയസുകാരനെ 19 കാരിയായ പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഷോളവാരത്താണ് സംഭവം നടന്നിരിക്കുന്നത്. ഇവിടെ ബന്ധുവീട്ടിൽ വന്നതാണ് 19കാരിയായ പെൺകുട്ടി. ശൗചാലയത്തിൽ പോകാൻ പുറത്തുവന്ന പെൺകുട്ടിയെ മദ്യലഹരിയിലിയിരുന്ന അജിത് എന്ന യുവാവ് കത്തി കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്.

സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവിൽ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിക്കുകയുണ്ടായി. സംഭവ സ്ഥലത്ത് വച്ച് തന്നെ അജിത് മരണപ്പെടുകയുണ്ടായി. പെൺകുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തെക്കുറിച്ച് കൂടുതലായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button