Latest NewsNewsIndia

പ്രവാസികളുടെ ഇ-തപാല്‍ വോട്ട് ; നീണ്ട കാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു

ന്യൂഡല്‍ഹി : പ്രവാസികളുടെ വോട്ടവകാശം എന്ന നീണ്ട കാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നു. പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്.

വോട്ടവകാശം നടപ്പാക്കുന്നതിന് മുന്‍പ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു. പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ നിവേദനങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം മുന്നോട്ടു വെച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ ഇ-തപാല്‍ വോട്ട് സംവിധാനം പ്രതിരോധസേന ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര നിയമകാര്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button