KeralaNattuvartha

അമിത വേഗത ; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

ഏറ്റുമാനൂർ : അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ഏറ്റുമാനൂർ – നീണ്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാലാക്കാട്ട് (ആരോൺ) എന്ന ബസ് മറ്റൊരു ബസിനെ അപകടകരമായ രീതിയിൽ മറികടക്കുന്ന വീഡിയോ മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിനു ലഭിച്ചതിനെത്തുടർന്നാണു നടപടി.

ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും,തുടർ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം. തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button