KeralaLatest NewsNews

കണ്ണട എടുക്കാൻ മറന്നു, വീണ്ടും കയറി തിരിച്ചിറങ്ങുന്നതിനിടെ ട്രെയിനിന് അടിയിൽപ്പെട്ടു; യുവാവ് മരിച്ചു

കോട്ടയം: സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ ട്രയിനിന് അടിയിലേക്ക് വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ് (26) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടമുണ്ടായത്.

പൂനെ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറിയതായിരുന്നു. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങി. പെട്ടെന്ന് യുവാവ് ചാടി ഇറങ്ങുകയായിരുന്നു. ഇതോടെ പ്ലാറ്റ്‌ഫോമിനും ട്രയിനിനും ഇടയിൽ വീഴുകയുമായിരുന്നു. പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു ദീപക്ക്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button