Latest NewsCricketNewsIndiaInternationalSports

ഇന്ത്യൻ താരങ്ങൾ മാസെന്ന് അക്തർ; എന്തുപറ്റിയെന്ന് ആരാധകർ

കുറച്ച് നാളുകളായി അക്തറിന് ഇതെന്ത് പറ്റിയെന്ന് ചോദിക്കുകയാണ് ആരാധകർ

അവസരം ലഭിക്കുമ്പോഴൊക്കെ ഇന്ത്യൻ ക്രിക്കറ്റിനേയും ഇന്ത്യൻ രാഷ്ട്രീയത്തേയും വിമർശിക്കുന്ന മുൻ പാക് പേസർ ഷുഹൈബ് അക്തറിന് ഇപ്പോൾ എന്തുപറ്റിയെന്ന ആലോചനയിലാണ് ആരാധകർ. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനേയും ഇന്ത്യൻ കളിക്കാരേയും വാനോളം പുകഴ്ത്തുകയാണ് അക്തർ.

രാഹുൽ ദ്രാവിഡിനേയും വിരാട് കോഹ്‌ലിയേയുമാണ് ഇത്തവണ അക്തർ പുകഴ്ത്തിയിരിക്കുന്നത്. തന്റെ അഭിപ്രായത്തില്‍ ടെസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേക്കാളും കേമന്‍ രാഹുല്‍ ദ്രാവിഡാണെന്ന് അക്തർ ട്വിറ്ററിൽ ആരാധകരുമായി സംസാരിക്കുന്നതിനിടെ പറഞ്ഞു.

Also Read: തർക്കം പരിഹരിച്ചാൽ ബിജെപിക്ക് ഒപ്പം; നയം വ്യക്തമാക്കി യാക്കോബായ സഭ

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലേയും മികച്ച കളിക്കാരന്‍ ആര് എന്ന ചോദ്യത്തിന് പാക് താരം ബാബര്‍ അസമിലേക്കും, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയിലേക്കുമാണ് അക്തര്‍ വിരല്‍ചൂണ്ടുന്നത്. നേരത്തേ ഇന്ത്യന്‍ ടീമിനോ മാനെജ്‌മെന്റിനോ മറ്റ് ടീമിലെ ഒരു കളിക്കാരുടെയും ജാതിയും മതവും വര്‍ണവും ഒന്നും പ്രശ്‌നമേ അല്ലെന്ന് അക്തർ പറഞ്ഞത് വൻ വാർത്തയായിരുന്നു.

സിറാജിന് ഇന്ത്യൻ ടീം നല്‍കുന്ന പിന്തുണ വലുതാണെന്നാണ് അക്തർ പറയുന്നത്. പിതാവിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്ന സിറാജിനെ ടീം എത്ര വേഗമാണ് ക്രിക്കറ്റിലേക്ക് തിരികെ എത്തിച്ചത്. പെട്ടെന്നൊരു നിമിഷം കളത്തില്‍ രൂപപ്പെടുന്ന ഒന്നല്ല ഒരു ടീം. ഡ്രസിങ് റൂമിലാണ് യഥാര്‍ഥ ടീം രൂപപ്പെടുന്നതെന്നായിരുന്നു അക്തറിന്‍റെ കണ്ടെത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button