KeralaNattuvartha

കഞ്ചാവു വിൽപ്പന ; പാറശാല സ്വദേശി അറസ്റ്റിൽ

ഇയാളുടെ പക്കൽ നിന്നും 8 കിലോ കഞ്ചാവു പിടിച്ചെടുത്തു

തിരുവനന്തപുരം: കഞ്ചാവു വിൽപ്പന നടത്തുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ. പാറശാല ആശുപത്രി ജംക്‌ഷന് സമീപം ചാലിയ കുടിവിള വീട്ടിൽ അനു (34) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 8 കിലോ കഞ്ചാവു പിടിച്ചെടുത്തു.

കിള്ളിപ്പാലത്ത് നിന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്. ജില്ലയിലെ കഞ്ചാവ് ചില്ലറ വിൽപനക്കാർക്കായി ആന്ധ്രയിൽ നിന്നു കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. അനിൽകുമാർ, ആർ.രാജേഷ്, എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രിവന്റീവ് ഓഫിസർമാരായ തോമസ്, വി. ഉണ്ണികൃഷ്ണൻ നായർ. , ആർ. പ്രകാശ് ,രാജപ്രസാദ് ,തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button