KeralaLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും : പി.കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് നേടിയത് ഉജ്ജ്വല വിജയമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി

തിരൂരങ്ങാടി : നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിം ലീഗിന്റെ അടിത്തറ ഭദ്രമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് നേടിയത് ഉജ്ജ്വല വിജയമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വിജയിച്ച യു.ഡി.എഫ് സാരഥികള്‍ക്ക് നല്‍കിയ സ്വീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ശക്തമായി തിരിച്ചു വരുമെന്നും ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടക കക്ഷികളുടെ മുന്നേറ്റം എല്‍.ഡി.എഫ് ഭയപ്പെടുന്നുവെന്നും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. യു.ഡി.എഫ് മുന്നേറ്റം തടയിടാന്‍ മുന്നണിയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button