KeralaLatest NewsNewsCrime

ഒ​മ്പ​താം ക്ലാസുകാരിയെ പീഡിപ്പിച്ചു​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേസിൽ ബി​രു​ദ വി​ദ്യാ​ർ​ഥി അറസ്റ്റിൽ

കൊല്ലം: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീഡിപ്പിച്ചു​ ഗ​ർ​ഭി​ണി​യാ​ക്കി​യ സംഭവത്തിൽ ബി​രു​ദ വി​ദ്യാ​ർ​ഥി അറസ്റ്റിൽ. പ്രാ​ക്കു​ളം സ്വ​ദേ​ശി നി​ഖി​ലി​നെ (20) യാ​ണ് പോ​ക്സോ നി​യ​മ പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടുത്തിരിക്കുന്നത്. പെ​ൺ​കു​ട്ടി​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചു സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം വീ​ട്ടു​കാ​ർ അറിയുകയുണ്ടായത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നും അ​ഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നും പുറംലോകമറിയുന്നത്.

തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു ഉണ്ടായത്. പോലീസ് പെൺകുട്ടിയോട് വിവരങ്ങൾ തേടിയപ്പോഴാണ് അ​ഞ്ചു മാ​സം മുൻപ് പെ​ൺ​കു​ട്ടി​യെ നിഖിലിന്റെ വീ​ട്ടി​ൽ വച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ വിവരം അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ നിഖിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button