Latest NewsNewsInternational

അപകടം മണത്ത് കിം ജോംഗ് ഉന്‍, വലിയതോതില്‍ ആയുധശേഷി വര്‍ധിപ്പിക്കുന്നു

പ്രകോപനപരമായ പ്രഖ്യാപനത്തില്‍ ലോകം ആശങ്കയില്‍

സിയോള്‍: വരാനിരിക്കുന്ന വലിയ അപകടത്തെ മുന്നില്‍ കണ്ട് ആയുധശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. മേഖലയിലെ വന്‍ സൈനിക ശക്തിയാകലാണ് ലക്ഷ്യമെന്ന പ്രഖ്യാപനത്തോ ടെയാണ് വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. അന്താരാഷ്ട്രതലത്തില്‍ ആണവ നിയന്ത്രണം നിലനില്‍ക്കെയാണ് ഉന്നിന്റെ പ്രകോപനപരമായ തീരുമാനമെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

Read Also : കലാപത്തില്‍ മരണം ഉയരുന്നു , നിശാനിയമം ലംഘിച്ച് അണിനിരന്ന് ആയിരങ്ങള്‍

ഭരണത്തിലെത്തിയതിന്റെ പത്താംവര്‍ഷം തികയുന്നതോടനുബന്ധിച്ചാണ് കിം ജോംഗ് ഉന്നിന്റെ സൈനിക മേഖലയോടുള്ള ആഹ്വാനം നടന്നത്. രാജ്യത്തിന്റെ പ്രതിരോധ ശേഷി നാലാം ഘട്ടത്തിലേക്ക് ഉയരണമെന്നും കൊറിയയുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി കിം ജോംഗ് ഉന്‍ വ്യക്തമാക്കി. വരുന്ന ചൊവ്വാഴ്ചയാണ് കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നത്. സഹോദര രാജ്യമായ തെക്കന്‍ കൊറിയയുമായി കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന പോരിനും ഉന്നിന്റെ തീരുമാനം ആക്കം കൂട്ടും. മേഖലയില്‍ സൈനികമായ മുന്നൊരുക്കം കൂട്ടാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് ആഹ്വാനം നടത്തിയതിന് പിന്നാലെയാണ് ഉന്നിന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button