KeralaLatest NewsNewsCrime

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ച സംഭവത്തിൽ യു​വാ​വി​നെ ഇ​ടു​ക്കി പൊ​ലീ​സ്​ അറസ്റ്റ്​​ ചെയ്തിരിക്കുന്നു. എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി ദീ​പ​ക്കാ​ണ്​ (22) അറസ്റ്റിൽ ആയിരിക്കുന്നത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം ഉണ്ടായിരിക്കുന്നത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​ക്ക്​ ഇ​ടു​ക്കി​യി​ൽ എ​​ത്തി​യ​താ​ണ് യു​വാ​വ്.

സു​ഹൃ​ത്തു​ക്ക​ളെ തി​രി​കെ പ​റ​ഞ്ഞ​യ​ച്ച​ശേ​ഷം ഫേ​സ്​​​ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ യു​വാ​വ് വീ​ട്ടി​ന​ടു​ത്തെത്തുകയുണ്ടായി. ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി കാ​റി​ൽ ക​യ​റ്റി ഇ​ടു​ക്കി​യി​ലും ക​രി​മ്പ​നി​ലു​മാ​യി സ​ഞ്ച​രി​ച്ചു ഇയാൾ. ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ഷാ​പ്പി​ൽ​നി​ന്ന്​ മ​ദ്യം​വാ​ങ്ങി കു​ടി​പ്പി​ക്കു​ക​യും ചെയ്യുകയുണ്ടായി. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ആരം​ഭി​ക്കുകയാണ് ഉണ്ടായത്.​

യു​വാ​വി​നെ​ക്കു​റി​ച്ച് സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് അ​ന്വേ​ഷി​ച്ചാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ്​ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പീ​ഡ​ന ശ്ര​മ​ത്തി​നും പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത​തി​നും മ​ദ്യം ക​ഴി​പ്പി​ച്ച​തി​നും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെയ്തിരിക്കുകയാണ്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button