Latest NewsNewsCrime

മദ്യപിക്കുന്നതിനിടെ സുഹൃത്ത്​ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാൻ പോയ യുവാവിനും മാതാവിനും കുത്തേറ്റു

തിരുവനന്തപുരം: ക​ഴ​ക്കൂ​ട്ടത്ത് വീ​ട്ട​മ്മ​ക്കും മ​ക​നും കു​ത്തേ​റ്റു. ബീ​മാ​പ​ള്ളി പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ നൂ​ർ​ജ​ഹാ​ൻ (52), മ​ക​ൻ രാ​ഹു​ൽ എ​ന്ന മു​ഹ​മ്മ​ദ് റി​യാ​സ് (27) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റിരിക്കുന്നത്. ഞാ​ണ്ടൂ​ർ​ക്കോ​ണം ആ​ളി​യി​ൽ ത​റ​ട്ട​യി​ലെ വാടകവീട്ടിൽ വച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ബീമാപള്ളി സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​നും ഇവിടെ താമസത്തിന് എത്തുകയുണ്ടായത്. തുടർന്ന് കഴിഞ്ഞ ദിവസം രാ​ത്രി മകൻ മുഹമ്മദ് റിയാസിന്റെ സു​ഹൃ​ത്താ​യ സ​ജീ​വ് വീ​ട്ടി​ലെ​ത്തുകയും ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ക്കുകയുമായിരുന്നു ഉണ്ടായത്. ഇതിനിടെ സജീവ് വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മിക്കുകയുണ്ടായി.

ഇ​ത് റി​യാ​സ് ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യത് . സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ജീ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആക്രമിക്കുകയായിരുന്നു ഉണ്ടായത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. വ​യ​റി​ൽ കു​ത്തേ​റ്റ ഇ​രു​വ​രെ​യും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ സ​ജീ​വി​നെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പ​രി​ക്കു​ള്ള​തി​നാ​ൽ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ മെ​ഡി. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button