KeralaLatest NewsNews

കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു ; ഗവര്‍ണര്‍

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തില്‍  സംസ്ഥാന സർക്കാരിനെ പ്രശംസിച്ച്  ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ് ഖാന്‍. കോവിഡ് കാലത്ത് നിരവധി സാമ്പത്തിക ആശ്വാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചു. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകി. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു. ലോക്ക്ഡൗൺ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസപാക്കേജ് പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായിരുന്നു കേരളം
ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ക്ഷേമപെൻഷൻ അർഹരായ എല്ലാവർക്കും എത്തിച്ചു. ആയിരം രൂപയുടെ സഹായധനം നൽകി. സുഭിക്ഷകേരളം ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കി. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നവയായിരുന്നു ഇവയെല്ലാം എന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കി. 11604 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉദ്പാദനത്തിനുള്ള പദ്ധതികൾ നടപ്പാക്കി. നൂറ് ദിനകർമ്മപരിപാടി വിജയമായിരുന്നു. ഇതിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണെന്നും  ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏകസംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. കോവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ഈ വെല്ലുവിളികൾക്കിടയിലാണ് നമ്മൾ തദ്ദേശതെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. പരമാവധി കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button