KeralaNattuvartha

സാമൂഹിക വിരുദ്ധരുടെ പരാക്രമം ; സ്കൂൾ മുറ്റത്തെ ചെടിച്ചട്ടികൾ തകർത്ത നിലയിൽ

കഴിഞ്ഞ ദിവസം സ്കൂളിന്റെ കംപ്യൂട്ടർ മുറിയുടെ താഴ് തകർക്കാനും ശ്രമങ്ങൾ നടന്നിരുന്നു

അമയന്നൂർ : അമയന്നൂർ ഹൈസ്കൂളിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഡസൻ കണക്കിനു ചെടിച്ചട്ടികളും ചെടികളും സാമൂഹിക വിരുദ്ധർ തകർത്തു. സ്കൂളിലെ നോട്ടിസ് ബോർഡും തകർത്തിട്ടുണ്ട്. ലോക് ഡൗൺ കാലത്തു പോലും പരിപാലിച്ച ചെടികളാണ് രാത്രിയുടെ മറവിൽ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തകർത്തു കളഞ്ഞത്.

കഴിഞ്ഞ ദിവസം സ്കൂളിന്റെ കംപ്യൂട്ടർ മുറിയുടെ താഴ് തകർക്കാനും ശ്രമങ്ങൾ നടന്നിരുന്നു. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അയർക്കുന്നം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button