Latest NewsNewsIndia

‘വാക്​സിന്‍റെ ആദ്യഡോസ് മോദി സ്വീകരിക്ക​ട്ടെ’, എന്നിട്ടാവാം ഞങ്ങൾ സ്വീകരിക്കുന്നത്’: തേജ്​ പ്രതാപ്​ യാദവ്​

കൃത്യമായ പരിശോധനകള്‍ പൂര്‍ത്തീകരിക്കാതെയാണ്​ വാക്​സിനുകള്‍ക്ക്​ അനുമതി നല്‍കിയതെന്ന്​ ശശി തരൂര്‍, ജയ്​റാം രമേശ്​ തുടങ്ങിയവര്‍ ആരോപിച്ചിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ രാജ്യത്ത്​ തിടുക്കത്തില്‍ കോവിഡ്​ പ്രതിരോധ വാക്​സിനുകള്‍ക്ക്​ അനുമതി നല്‍കിയതിനെതിരെ രാഷ്​ട്രീയ ജനതാ ദള്‍ നേതാവ്​ തേജ്​ പ്രതാപ്​ യാദവും. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍നിന്ന്​ നയിക്കണമെന്നും​ വാക്​സിന്‍റെ ആദ്യഡോസ്​ അ​േദ്ദഹം ​തന്നെ സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ അത്​ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: താരങ്ങളെ അണിനിരത്തി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാർ; അങ്കത്തിനൊരുങ്ങി ബിജെപി

‘പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആദ്യ ഡോസ്​ നിര്‍ബന്ധമായും സ്വീകരിക്കണം, പിന്നീട്​ ഞങ്ങളു​ം സ്വീകരിക്കാം’ -യാദവ്​ എ.​എന്‍.ഐയോട്​ പറഞ്ഞു. തിടുക്കപ്പെട്ട്​ വാക്​സിനുകള്‍ക്ക്​ അനുമതി നല്‍കിയതിനെതിരെ നിരവധി നേതാക്കള്‍ പ്രതികരിച്ചിരുന്നു. വാക്​സിന്‍ സ്വീകരിക്കില്ലെന്ന്​ വ്യക്തമാക്കി കോണ്‍ഗ്രസ്​ നേതാവ്​ മനീഷ്​ തിവാരിയും സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവും രംഗത്തെത്തിയിരുന്നു. ഭാരത്​ ബയോടെക്​ തദ്ദേശീയമായി നിര്‍മിച്ച കോവാക്​സിന്​ ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യ അനുമതി നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധം. കൃത്യമായ പരിശോധനകള്‍ പൂര്‍ത്തീകരിക്കാതെയാണ്​ വാക്​സിനുകള്‍ക്ക്​ അനുമതി നല്‍കിയതെന്ന്​ ശശി തരൂര്‍, ജയ്​റാം രമേശ്​ തുടങ്ങിയവര്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button