KeralaNattuvartha

കോവിഡ് പ്രതിസന്ധി ; ക്ഷേത്രമൈതാനത്ത് കുളമൊരുക്കി ആറാട്ട് നടത്തി

ആറാട്ടുഘോഷയാത്രയും ക്ഷേത്രസമിതി വേണ്ടെന്നുവച്ചു

വിളപ്പിൽശാല : കോവിഡിനെ തുടർന്ന് വിളപ്പിൽശാല ശ്രീകണ്ഠേശ്വരന്റെ ആറാട്ട് ക്ഷേത്രമൈതാനത്ത് കുളമൊരുക്കി നടത്തി. ആചാരമനുസരിച്ച്
വിളപ്പിൽശാല ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയാൽ എട്ടാം നാൾ തോട്ടുനടക്കാവ് തമ്പുരാൻക്ഷേത്ര കടവിലാണ് ആറാട്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഉത്സവത്തിനു ചടങ്ങുകൾ മാത്രമായിരുന്നു നടന്നത്. ഒപ്പം ആറാട്ടുഘോഷയാത്രയും ക്ഷേത്രസമിതി വേണ്ടെന്നുവച്ചു.

തുടർന്ന് ക്ഷേത്ര മൈതാനത്ത് എട്ടടിയോളം താഴ്ചയിൽ കുഴിയൊരുക്കി അതിൽ ടാർപോളീൻ ഷീറ്റിട്ട് വെള്ളം നിറച്ചു. ആറാട്ടിനുവേണ്ട ഒരുക്കങ്ങൾ നടത്തി.

ക്ഷേത്രം തന്ത്രി അത്തിയറ മഠത്തിൽ നാരയണരുരുദ്രരും മേൽശാന്തി സതീഷ്‌ നമ്പൂതിരിയും ആറാട്ടുചടങ്ങുകൾക്കു നേതൃത്വം നൽകി. കോവിഡ് ഭീതി അകന്നാൽ അടുത്ത വർഷം കുളം മൂടുമെന്നും പരമ്പരാഗത രീതിയിൽ ആറാട്ടു നടത്തുമെന്നും ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button